ഇരിവേരി
ശ്രീ പുലിദേവ ക്ഷേത്രം

ശ്രീവ്യാഘ്രരൂപധരായ പരബ്രഹ്മണേ നമഃ

തെയ്യങ്ങൾ

ഗണപതിയാർ

പുലിയും പുലിപെറ്റമക്കളും ആദ്യം വന്നത് മൂലേരി ക്ഷേത്രത്തിലാണ്. അവിടെ ഒരു സ്ഥാനം വേണം എന്നതാ യിരുന്നു അവരുടെ ആവിശ്യം. പല അനർത്ഥങ്ങൾ കാട്ടി അവിടെ ഒരു സ്ഥാനം നേടിയെടുത്തു. പിന്നെ ഇരിവേരി കാവിലേക്ക് സ്ഥാനം മാറി.

കരിന്തിരിക്കണ്ണനും അപ്പക്കളളനും

പുലിയും പുലിപെറ്റമക്കളും കുറുമ്പ്രാന്തിരി നായരുടെ പശുക്കളെ കൊന്നപ്പോൾ കുറുമ്പ്രാന്തിരി നായർ ചോദിച്ചു "തെറ്റ് ചെയ്‌ത പുലിക്കളെ ശെരിയാക്കാൻ പറ്റിയ ഏത് നായർ ഉണ്ടെടോ നമ്മുടെ കൂട്ടത്തിൽ?". അങ്ങനെയാണ് കരിന്തിരിനായർ പടയ്ക്ക് ഇറങ്ങുന്നത്.

കാളപ്പുലിയൻ

പുലിപെറ്റ മക്കളിൽ ഒരാളാണ് കാളപ്പുലിയൻ. തങ്ങളെ കൊല്ലാൻ വന്ന കരിന്തിരിനായരുടെ കയ്യിൽ നിന്നും അമ്പും വില്ലും തട്ടിത്തെറുപ്പിക്കുകയും, ശേഷം കൊല്ലുകയും ചെയ്തു.

പുള്ളിക്കരിങ്കാളി

പുലിമക്കളുടെ അമ്മയാണ് പുള്ളിക്കരിങ്കാളി. ശിവപാർവതിമാരാണ് പുള്ളിക്കരിങ്കാളി.

പുല്ലൂർ കാളി

പുലിമക്കളിൽ സ്ത്രീദേവിയാണ് പുല്ലൂർകാളി. ഏറ്റവും രൗദ്ര മൂർത്തികൂടിയാണ് പുല്ലൂർകാളി.

പുലിക്കണ്ണൻ

പുലിമക്കളുടെ അച്ഛനാണ് പുലികണ്ണൻ. ശിവപാർവതിമാരാണ് പുലിക്കണ്ണൻ.

പുല്ലൂർ കണ്ണൻ

പുലിമക്കളുടെ കൂട്ടത്തിൽ വിഷ്ണുവംശക്കാരനാണ് പുല്ലൂർകണ്ണൻ. വാഴ്ത്തി സ്തുതിക്കൽ എന്ന ഒരു ചടങ്ങ് കൂടി ഇതിൽ ഉണ്ട് (ചൊല്ലി കേൾപ്പിക്കൽ).

പുലിമുത്തപ്പൻ പുലിമുത്താച്ചി

കല്ലിൽ പടിഞ്ഞാറ്റിൽ തേരിൽ ഇറങ്ങി വന്നതാണ് പുലിമുത്തപ്പനും പുലിമുത്താച്ചിയും. ഭക്ത സംരക്ഷണത്തിനായിയാണ് പുലിമുത്തപ്പനും പുലിമുത്താച്ചിയും കല്ലിൽ പടിഞ്ഞാറ്റിൽ എത്തുന്നത്. അവിടെ വെച്ച് പടിഞ്ഞാറ് നോക്കുമ്പോൾ നല്ല കാനനഭൂമികാണുകയും അവിടേക്ക് സ്ഥാനം മാറുകയും ചെയ്തു.

കല്ലിങ്കൽ പൂക്കുലവൻ

പുലിമുത്തപ്പന്റെയും പുലിമുത്താച്ചിയുടെയും മകനായാണ് കല്ലിങ്കൽ പൂക്കുലവന്റെ ജനനം. ഭക്തരുടെ സംരക്ഷണവും മറ്റും ഉറപ്പാക്കാൻ അച്ഛൻ, മകന്റെ കൂടെ ഗുളികനേയും ഒപ്പം വിട്ടു എന്നാണ് ഐതീഹ്യം.